ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്തി

തിരുവനന്തപുരം-ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയാക്കി തരംതാഴ്ത്തി. നിരന്തരമായ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍  ആരോപിച്ചാണ് നടപടി. നിരന്തരം കേസുകളില്‍പ്പെടുന്നതും ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചുള്ള നടപടിക്ക് കാരണമായി.

ഇത് സംബന്ധിച്ച ശുപാര്‍ശ സംസ്ഥാനം കേന്ദ്രത്തിനു കൈമാറി. സര്‍ക്കാരിന്റെ നടപടി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്.  

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. മെയ് 31 ന് സര്‍വീസില്‍ വിരമിക്കാനിരിക്കെയാണ് നടപടി. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ഉന്നത ഉദ്യോഗസ്ഥനെ തരം താഴ്ത്തുന്നത്.

 

Latest News