ദമാം- പാലക്കാട് വടക്കഞ്ചേരി സുധാ നിവാസിൽ സഞ്ജയ് സേതു മേനോൻ (48) ദമാമിൽ ഹൃദയാഘാതം മൂലം മരിച്ചു. ദമാം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബ് ലോജിസ്റ്റിക്ക് കമ്പനിയിൽ ബ്രാഞ്ച് മാനേജറായി ജോലി ചെയ്യുന്ന ഇദ്ദേഹം സുഹൃത്തിനെ വീട്ടിൽ കൊണ്ടുപോയി വിട്ട ശേഷം താമസസ്ഥലത്തേക്ക് വാഹനമോടിച്ച് വരുംവഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ക്ലിനിക്കിലെത്തുകയായിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ ഡോക്ടറുടെ റഫറൻസ് പ്രകാരം ആംബുലൻസിൽ അടുത്തുള്ള ദമാം തദാവി ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയാണ് മരണം. ഭാര്യ: സുജല, മക്കൾ: സേതു ലക്ഷ്മി, മാധവൻ. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.