Sorry, you need to enable JavaScript to visit this website.

കാക്കിക്ക് അഭിമാനമായി  ഒരു കായിക താരം 

കെ.വി. ഷീജ

കണ്ണൂർ-  കാക്കിക്കുള്ളിലെ കായിക താരം പോലീസ് സേനയുടെ അഭിമാനമാവുമ്പോൾ അത് പോലീസിലെ നല്ല വാർത്തയായി മാറുകയാണ്. കണ്ണൂർ ചക്കരക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ കെ.വി.ഷീജയാണ് താരമായിരിക്കുന്നത്.
കോഴിക്കോട്ട് നടന്ന നാഷണൽ മാസ്‌റ്റേഴ്‌സ് മീറ്റ് ഡിസ്‌കസ് ത്രോയിലും ഹാമ്മർ ത്രോയിലും ഒന്നാമതെത്തിയാണ് വിജയിയായത്. ചക്കരക്കൽ പോലീസ് സ്‌റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ കൂടിയായ കെ.വി. ഷീജ ഏറെ ആഹഌദത്തിലാണ്.


സ്‌കൂളിൽ പഠിക്കുന്ന കാലം തൊട്ട് കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. പ്ലസ് ടു വരെ കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലായിരുന്നു. സ്‌കൂൾ മീറ്റിൽ സ്വർണം നേടിയ ഷീജ നിർമലഗിരി കോളേജിൽ ഹാമർ ത്രോയിൽ സ്വർണവും റെക്കോഡും നേടി. ഡിസ്‌കസ് ത്രോയിൽ സ്വർണം നേടിയത് സംസ്ഥാന കേരളോത്സവത്തിലും സംസ്ഥാന പോലീസ് മീറ്റിലുമായിരുന്നു. ജില്ലാ പോലീസ് മീറ്റിൽ വ്യക്തിഗത ചാമ്പ്യനായിട്ടുണ്ട്. ചക്കരക്കൽ സ്‌റ്റേഷനിലെ ഹോംഗാർഡ് രാമചന്ദ്രന്റെ വാക്കുകൾ ഇങ്ങനെ .


കഴിഞ്ഞ 5 വർഷമായി കേരള പോലീസിൽ എത്തിയ ആദ്യത്തെ ഒരു വർഷം കാസർകോട് സ്‌പെഷൽ മൊബൈൽ സ്‌ക്വാഡിലായിരുന്നു. ഇപ്പോൾ നാല് വർഷമായി ചക്കരക്കൽ സ്‌റ്റേഷനിൽ ജോലി ചെയ്യുന്നു. സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും സഹപ്രവർത്തകരും നല്ല പിന്തുണ നൽകുന്നതാണ് ഇവരുടെ ആത്മവിശ്വാസം. കൂടാളി ബങ്കണപറമ്പ് സ്വദേശിയാണ് ഷീജ. ആർമിയിലുള്ള ഭർത്താവ് മധുസൂദനനും മക്കളായ മധുഷയും മിഥുനയും ഷീജയെ പ്രോത്സാഹിപ്പിക്കുന്നതാണ് വിജയത്തിന്റെ പ്രധാന കാരണമെന്ന് ഷീജ പറയുന്നു.

 

 

Latest News