Sorry, you need to enable JavaScript to visit this website.

യുവതി കുളിക്കാന്‍ കയറിയ ബാത്ത്‌റൂമില്‍ പാമ്പ് 

ലണ്ടന്‍- കുളിക്കാന്‍ കയറിയപ്പോള്‍ ബാത്തുറൂമിനകത്ത് എട്ടടി നീളമുള്ള പെരുമ്പാമ്പ്. യുകെയിലെ ബിര്‍കെന്‍ഹെഡ് നഗരത്തിലെ ഒരു വീട്ടിലാണ് സംഭവം. സിങ്കില്‍ ചുരുണ്ടുകൂടി കിടക്കുന്നതും, ബാത്ത്ടബ്ബില്‍ നിവര്‍ന്നു കിടക്കുന്നതുമായ പാമ്പിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മേഴ്‌സിസൈഡ് പോലീസാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. വീട്ടുടമസ്ഥയായ യുവതി കുളിക്കാന്‍ കയറിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഒരു ദിവസം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് പാമ്പിനെ പിടികൂടിയതെന്ന് പോലീസ് പറയുന്നു. ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പുകളിലൊന്നാണ് ഇതെന്ന് പോലീസ് വ്യക്തമാക്കി. ഇര പിടിച്ചാല്‍ അത് ചാവുന്നതുവരെ ഞെരുക്കുന്ന വിഭാഗത്തില്‍പ്പെട്ട ബോവ കണ്‍സ്ട്രിക്ടര്‍ എന്നാണ് ഇത്തരം പാമ്പുകള്‍ അറിയപ്പെടുന്നത്.

Latest News