ശസ്ത്രക്രിയക്ക് മുമ്പ് രോഗിയുടെ ത്രീഡി പ്രിന്റ്, നൂതന നേട്ടവുമായി ദുബായ് ഹെല്‍ത് അതോറിറ്റി

ദുബായ്- ശസ്ത്രക്രിയക്ക് മുമ്പ് രോഗിയുടെ ത്രീ ഡി പ്രിന്റ് തയാറാക്കുന്ന സാങ്കേതിക വിദ്യയുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി. അതോറിറ്റിക്ക് കീഴിലുള്ള ലത്തീഫ, റാഷിദിയ, ദുബായ്, ഹത്ത ആശുപത്രികളില്‍ ഈ നൂതന സാങ്കേതിക സൗകര്യം ലഭ്യമായിരിക്കും.
രോഗിയുടെ ശരീരഘടനാപരമായ മാതൃക ഒരുക്കാന്‍ മെഡിക്കല്‍ പ്രൊഫഷണലുകളെ ഈ നൂതന സാങ്കേതികവിദ്യ പ്രാപ്തമാക്കുമെന്ന് ഡി.എച്ച്.എ. ഹെല്‍ത്ത് ഇന്നൊവേഷന്‍ സെന്റര്‍ ഡയറക്ടര്‍ മായ് അല്‍ ദൊസാരി പറഞ്ഞു. അവര്‍ക്ക് ശസ്ത്രക്രിയക്ക് മുമ്പുതന്നെ വിശദമായ വിശകലനം നടത്താനും രോഗികളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. സി.ടി അല്ലെങ്കില്‍ എം.ആര്‍.ഐ സ്‌കാനില്‍നിന്ന് രോഗിയുടെ ഡേറ്റ ഏറ്റെടുത്താണ് ത്രീ ഡി പ്രിന്റിംഗ് സാധ്യമാക്കുന്നത്. ആദ്യം രോഗിയുടെ ഡാറ്റ മെഡിക്കല്‍ ഇമേജ് സെഗ്‌മെന്റേഷന്‍ സോഫ്റ്റ്‌വെയറിലേക്ക് മാറ്റും. ഈ ഡിജിറ്റല്‍ മോഡല്‍ പിന്നീട് ത്രീ ഡി പ്രിന്റ് ചെയ്യാവുന്ന ഫയലാക്കി പരിവര്‍ത്തനം ചെയ്യും. ലാബിലെ അത്യാധുനിക പ്രിന്ററുകള്‍ ഉപയോഗിച്ച് ത്രീ ഡി പ്രിന്റ് നിര്‍മിക്കുകയും ചെയ്യുന്നു.

 

Latest News