Sorry, you need to enable JavaScript to visit this website.

ദുബായില്‍ മെഗാ സൈക്ലിംഗ്; രണ്ടാം പതിപ്പൊരുങ്ങുന്നു

ദുബായ്- യു.എ.ഇയുടെ ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിച്ച് നടക്കുന്ന മെഗാ സൈക്ലിംഗ് മത്സരത്തിന്റെ രണ്ടാം പതിപ്പിന് ട്രാക്കൊരുങ്ങുന്നു. ഫെബ്രുവരി 23 മുതല്‍ 29 വരെയാണ് ടൂര്‍. ടൂറിന്റെ പാതയും നാല് ലീഡര്‍മാര്‍ക്കുള്ള ജഴ്‌സിയും ദുബായില്‍ നടന്ന ചടങ്ങില്‍ ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സഈദ് ഹാരിബ്, ഷാര്‍ജ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഈസ ഹിലാല്‍ അല്‍ ഹെസാമി, അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അരേഫ് അല്‍ അവാനി എന്നിവര്‍ ചേര്‍ന്ന് അനാവരണം ചെയ്തു. ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഷാര്‍ജ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവര്‍ ആര്‍.സി.എസ്. സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദുബായില്‍ തുടങ്ങി അബുദാബിയില്‍ അവസാനിക്കുന്ന രീതിയിലാണ് ടൂര്‍.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പരിപാടി ഏഴ് എമിറേറ്റുകളിലുമെത്തും. ആദ്യഘട്ടത്തില്‍ ആതിഥേയത്വം വഹിക്കുന്നത് ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നിവരാണ്. ദുബായ് സബീല്‍ പാര്‍ക്കില്‍ മര്‍ജന്‍ ഐലന്‍ഡ് സ്‌റ്റേജിലായിരിക്കും ടൂറിന് തുടക്കം കുറിക്കുക. ദുബായ് ഫ്രെയിം, സബീല്‍ പാലസ്, ഫെസ്റ്റിവല്‍ സിറ്റി, മുഷ്‌റിഫ് പാര്‍ക്ക്, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, അല്‍ ഹംറ തുടങ്ങി നിരവധി സ്ഥലങ്ങള്‍ കടന്ന് മര്‍ജാന്‍ ദ്വീപില്‍തന്നെ അവസാനിക്കും. ഏറ്റവും ദൈര്‍ഘ്യമേറിയതാണ് ഫെബ്രുവരി 24ന് നടക്കുന്ന രണ്ടാംഘട്ടം. ദുബായിലെ ദിപോയന്റ്, പാം ജുമൈറ എന്നിവിടങ്ങളില്‍നിന്ന് തുടങ്ങി ഹത്ത അണക്കെട്ടിന്റെ ഉയര്‍ച്ച താഴ്ചകളിലൂടെയാണ് ഈ ഘട്ടം. ഷാര്‍ജയും റാസല്‍ഖൈമയും രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടും. ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ എന്നിവയിലൂടെയാണ് മൂന്നാംഘട്ടം കടന്നുപോകുക. ഷാര്‍ജയില്‍നിന്ന് റാഫിസ അണക്കെട്ടിലേക്കാണ് യാത്ര. ഷാര്‍ജ മുനിസിപ്പാലിറ്റി, ഫഌഗ് ഐലന്‍ഡ്, ഷാര്‍ജ യൂണിവേഴ്‌സിറ്റി, ഖോര്‍ഫക്കാന്‍, സ്‌പോര്‍ട്‌സ് സിറ്റി തുടങ്ങിയ ഭാഗങ്ങള്‍ ഈ ഘട്ടത്തില്‍ കടന്നുപോകും.

 

Latest News