ശിലാഫലകത്തില്‍ ഭരണഘടനയുടെ ആമുഖം; വേറിട്ട രീതിയുമായി വി.ടി.ബല്‍റാം

പാലക്കാട്- കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭത്തിനിടെ, ബസ് ഷെല്‍ട്ടറിലെ ശിലാഫലകത്തില്‍ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത് വി.ടി.ബല്‍റാം എം.എല്‍.എ.
കൂറ്റനാട് തൃത്താല റോഡില്‍ എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടുപയോഗിച്ച് നിര്‍മിച്ച ബസ് ഷെല്‍റ്ററിലാണ് വ്യക്തികളുടെ പേരുകള്‍ എഴുതുന്നതിനു പകരം ഭരണഘടനയുടെ ആമുഖം  സ്വര്‍ണ്ണ ലിപികളില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ബസ് ഷെല്‍റ്റര്‍ ഉദ്ഘാടനം ചെയ്ത് ചിത്രങ്ങള്‍ എം.എല്‍.എ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

 

Latest News