Sorry, you need to enable JavaScript to visit this website.

നേപ്പാളിൽ വിനോദയാത്രക്ക് പോയ എട്ടു മലയാളികൾ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

കാഠ്മണ്ഡു- നേപ്പാളിലെ ഹോട്ടൽ മുറിയിൽ നാലു കുട്ടികളടക്കം എട്ടു മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചെമ്പഴന്തി ചെങ്കോട്ടുകോണം സ്വദേശികളായ വിനോദസഞ്ചാരികളാണ് മരിച്ചത് . പ്രബീൻ കുമാർ നായർ(30)ശരണ്യ(34)രഞ്ജിത് കുമാർ(39) ഇന്ദു രഞ്ജിത്(34), ശ്രീഭദ്ര(9) അഭിനവ് സൂര്യ(9), അഭി നായർ(7), വൈഷ്ണവ് രഞ്ജിത്(2) എന്നിവരാണ് മരിച്ചത്. ദമാനലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്. തണുപ്പകറ്റാൻ മുറിയിലെ ഹീറ്റർ ഉപയോഗിച്ചിരുന്നു. ഇതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കാഠ്മണ്ഡുവിലെ എച്ച്.എ.എം.എസ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
 

Latest News