Sorry, you need to enable JavaScript to visit this website.

ദുബായ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന

ദുബായ്- ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശരാശരി 10 ശതമാനം ശമ്പള വര്‍ധനവ് ലഭിക്കുമെന്ന് പ്രഖ്യാപനം. ചില ജീവനക്കാര്‍ക്ക് പരമാവധി 16 ശതമാനം വര്‍ധനവ് ലഭിക്കും.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശമനുസരിച്ചാണ് വര്‍ധനയെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
2020 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ പദ്ധതി, ഗവണ്‍മെന്റിന്റെ തൊഴില്‍ സമ്പ്രദായം വികസിപ്പിക്കുന്നതിനും എമിറേറ്റിനെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ മാതൃകയാക്കുന്നതിനും നവീകരണവും ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് മാനുഷിക മൂലധനത്തില്‍ നിക്ഷേപിക്കാനുമുള്ള ദുബായിയുടെ പരിശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
മാനുഷിക മൂലധനത്തില്‍ ഞങ്ങള്‍ ചെലുത്തിയ വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമാണ് പല മേഖലകളിലും ഒന്നാം കിട സംരംഭങ്ങള്‍ ആരംഭിക്കാനുള്ള“ ദുബായിയുടെ ശേഷിയെന്നും അദ്ദേഹം പറഞ്ഞു.

 

Latest News