യു.എ.ഇയില്‍ കൊറൊണ വൈറസില്ല- മന്ത്രാലയം

ദുബായ്- ചൈനയില്‍ ഉയര്‍ന്നുവരുന്ന കൊറോണ വൈറസ് സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ നിരീക്ഷിക്കുകയാണെന്നും  യു.എ.ഇയില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ അപകട സാധ്യതകളൊന്നുമില്ല.
യു.എ.ഇയുടെ പൊതുജനാരോഗ്യത്തിന് ഒരു അപകടവും ഉണ്ടാക്കില്ലെന്ന് പൊതുജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.
മന്ത്രാലയം അതിന്റെ പങ്കാളികളുമായി സഹകരിച്ച് ഏറ്റവും ഉയര്‍ന്ന അന്തര്‍ദ്ദേശീയ സമ്പ്രദായങ്ങള്‍ അനുസരിച്ച്  ഫലപ്രദമായ പകര്‍ച്ച വ്യാധി നിരീക്ഷണ സംവിധാനം പിന്തുടരുന്നുണ്ട്. ആരോഗ്യ നിരീക്ഷണത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളില്‍ യു.എ.ഇയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആരോഗ്യ കാര്യങ്ങളില്‍ ഉചിതമായ പ്രതികരണമുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News