മലേഷ്യ ചെറിയൊരു രാജ്യം; ഇന്ത്യയോട് പകരംവീട്ടാനില്ല- മഹാതീര്‍

ലങ്കാവി- മലേഷ്യ ചെറിയൊരു രാജ്യമാണെന്നും ഇന്ത്യയുടെ ബഹിഷ്‌കരണത്തോട് പകരം ചോദിക്കാനില്ലെന്നും പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്.

കശ്മീര്‍ നയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മലേഷ്യയില്‍നിന്ന് പാമോയില്‍ വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കയാണ് ഇന്ത്യ.

ഇന്ത്യക്ക് തിരിച്ചടി നല്‍കാനോ പ്രതികാര നടപടി സ്വീകരിക്കാനോ മല്യേഷ്യക്കാവില്ലെന്നും തങ്ങള്‍ ചെറിയ രാജ്യമാണെന്നും മഹാതീര്‍ പറഞ്ഞു. ഇന്ത്യയുടെ ബഹിഷ്‌കരണം മറികടക്കാന്‍ മറ്റുവഴികള്‍ സ്വീകരിക്കണം- അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.

മഹാതീര്‍ മുഹമ്മദിന്റെ കശ്മീര്‍ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഈ മാസം ആദ്യമാണ് മലേഷ്യയില്‍നിന്നുള്ള പാമോയില്‍ ഇറക്കുമതി ഇന്ത്യ നിര്‍ത്തിവെച്ചത്.

 

Latest News