റിയാദ് - സൈപ്രസ് വിദേശകാര്യ മന്ത്രി നിക്കോസ് ക്രിസ്റ്റോഡ് വഌഡിസ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് നികോസ് അനസ്താസ്യാഡിസിന്റെ സന്ദേശം അദ്ദേഹം രാജാവിന് കൈമാറി.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയങ്ങളും പ്രാദേശിക പ്രശ്നങ്ങളും ഇരുവരും ചർച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, രാജാവിന്റെ സെക്രട്ടറി തമീം ബിൻ അബ്ദുൽ അസീസ് അൽസാലിം, സൈപ്രസിലെ സൗദി അംബാസഡർ ഖാലിദ് ബിൻ മുഹമ്മദ് അൽശരീഫ്, സൈപ്രസ് അംബാസഡർ സ്റ്റാവറോസ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.