ബോളിവുഡ് ചിത്രത്തോട് നോ പറഞ്ഞ് കീര്‍ത്തി സുരേഷ്

മുംബൈ-അജയ് ദേവ്ഗണ്‍ നായകനാകുന്ന അമിത് ശര്‍മ്മ ചിത്രം 'മൈതാന്‍' ഒഴിവാക്കി കീര്‍ത്തി സുരേഷ്. അജയ് ദേവ്ഗണിന്റെ ഭാര്യയുടെ വേഷമായിരുന്നു കീര്‍ത്തി ചിത്രത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ 27കാരിയായ കീര്‍ത്തിയെ സംബന്ധിച്ചിടത്തോളം ഈ കഥാപാത്രം പ്രായമേറിയതാണെന്നാണ് വിലയിരുത്തല്‍. 'മഹാനടി'യില്‍ സാവിത്രിയുടെ വേഷത്തില്‍ 45കാരിയായി പോലും അഭിനയിച്ചതാണ് കീര്‍ത്തി. വീണ്ടും ഇത്തരത്തിലൊരു റോളിലെത്തുന്നത് കീര്‍ത്തി ടൈപ്കാസ്റ്റ് ചെയ്യപ്പെടാന്‍ കാരണമാകുമെന്ന തോന്നലാണ് പുതിയ തീരുമാനത്തിനു പിന്നില്‍.
ചിത്രത്തിന്റെ നിര്‍മാതാവ് ബോണി കപൂറും കീര്‍ത്തിയും ഒന്നിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും കഥാപാത്രത്തെ അപേക്ഷിച്ച് കീര്‍ത്തി വളരെ ചെറുപ്പമാണെന്നതാണ് ഈ പിന്‍മാറ്റത്തിന് കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കീര്‍ത്തിയ്ക്ക് പകരം പ്രിയാമണി ഈ റോളില്‍ അഭിനയിക്കും. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ചായ സെയിദ് അബദുല്‍ റഹീമിന്റെ വേഷത്തിലാണ് അജയ് മൈതാനിലെത്തുന്നത്.


 

Latest News