യു.എ.ഇയുടെ പുതിയ ലോഗോ ചൊവ്വ പര്യവേഷണ വാഹനത്തില്‍

ദുബായ്- യു.എ.ഇയുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ ഹോപ്പ് പ്രോബ്  യു.എ.ഇയുടെ പുതിയ ലോഗോയും അതിനൊപ്പമുള്ള മേയ്ക്ക് ഇറ്റ് ഹാപ്പന്‍' എന്ന വാചകവും വഹിക്കും. ഈ വര്‍ഷം പകുതിയോടെയാണ് യു.എ.ഇയുടെ ചൊവ്വാ പര്യവേക്ഷണം. ഇതിനുള്ള തയാറെടുപ്പുകള്‍ യു.എ.ഇ. പൂര്‍ത്തിയാക്കിവരികയാണ്.
ഹോപ്പിന്റെ ബാഹ്യഘടനയുമായി ബന്ധിപ്പിക്കുന്ന ലോഹഭാഗങ്ങളില്‍ നേരത്തേ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ ഒപ്പിട്ടിരുന്നു. പ്രത്യാശയുടെ ശക്തി, ഭൂമിയും ആകാശവും തമ്മിലുള്ള ദൂരം കുറയ്ക്കുന്നുവെന്ന വാക്കുകള്‍കൊണ്ടാണ് ലോഹഭാഗം അലങ്കരിച്ചിരിക്കുന്നത്.

 

Latest News