ദോഹയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ദോഹ- മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തറും നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്ററും സംയുക്തമായി നടത്തിയ മെഗാമെഡിക്കല്‍ ക്യാമ്പ് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ ഉദ്ഘാടനം ചെയ്തു.
നാനൂറോളം പേര്‍ പങ്കെടുത്ത മെഡിക്കല്‍ ക്യാമ്പില്‍ സമ്പൂര്‍ണ സൗജന്യ വൈദ്യ പരിശോധനയും മെഡിസിനും നല്‍കി.
ഒട്ടേറെ പേര്‍ രക്തദാനവും നടത്തി.
ലൈഫ് സ്‌റ്റൈല്‍ രോഗങ്ങള്‍, കമ്മ്യൂണിക്കബിള്‍ ഡിസീസസ് എന്നിവ നിയന്ത്രിക്കുവാനും കണ്ടുപിടിക്കുവാനും ഇത്തരം മെഡിക്കല്‍ ക്യാമ്പുകള്‍ പ്രവാസി സമുഹം ഉപയോഗപ്പെടുത്തണമെന്നും അംബാസഡര്‍ അഭിപ്രായപ്പെട്ടു.

 

 

Latest News