Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മരുഭൂമിയിലെ സ്‌കൂളിലുമുണ്ട് അല്‍പം കൃഷിക്കാര്യം

ദോഹ -നാടിന്റെ ഹരിതാഭ മരുഭൂമിയിലും പടര്‍ത്തി കുരുന്നുകള്‍. എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ പച്ചക്കറി തോട്ടം ഉണ്ടാക്കി ജൈവ കൃഷിയിലൂടെ മികച്ച വിളവെടുപ്പ് നടത്തിയത്. പഠനത്തിനൊപ്പം പ്രകൃതിയോട് കൂടുതല്‍ അടുക്കാനും കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് പുതുതലമുറയെ ബോധവല്‍ക്കരിക്കാനും ലക്ഷ്യമിട്ടാണ് പ്രിന്‍സിപ്പല്‍ ഹമീദ ഖാദറിന്റെയും അധ്യാപകരുടെയും മേല്‍നോട്ടത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പച്ചക്കറി കൃഷിക്ക് തുടക്കമിട്ടത്.
ഒന്നു മുതല്‍ 12 ാം ഗ്രേഡ് വരെയുള്ള വിദ്യാര്‍ഥി സംഘമാണ് യഥാസമയം വെള്ളവും വളവും നല്‍കി തോട്ടം പരിപാലിക്കുന്നത്. എല്ലാ വര്‍ഷവും എം.ഇ.എസ് സ്‌കൂള്‍ അങ്കണത്തില്‍ ശൈത്യകാല കൃഷി സജീവമാണ്. ഇത്തവണത്തെ സീസണിലെ ആദ്യ വിളവെടുപ്പില്‍ 20 കിലോയിലേറെയുള്ള മത്തങ്ങയാണ് താരം. ബീന്‍സ്, വഴുതനങ്ങ, പച്ചമുളക്, തക്കാളി, മല്ലിയില തുടങ്ങി അത്യാവശ്യം ഒരു അടുക്കളയിലേക്ക് വേണ്ട പച്ചക്കറികളും പച്ചക്കറി തോട്ടത്തിലുണ്ട്.

 

Latest News