ഷാര്‍ജ ടൂറിസം ഫോട്ടോഗ്രഫി പുരസ്‌കാരം മലയാളിക്ക്

ഷാര്‍ജ- കോമേഴ്‌സ് ആന്‍ഡ് ടൂറിസം ഡിപ്പാര്‍ട്‌മെന്റ് അതോറിറ്റി സംഘടിപ്പിച്ച  ഷാര്‍ജ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് 2019 ന്റെ ഭാഗമായി നടത്തിയ മീഡിയ അവാര്‍ഡില്‍ മികച്ച  ഫോട്ടോജേണലിസ്റ്റിനുള്ള  അവാര്‍ഡ് മലയാളിക്ക്.  ഗള്‍ഫ് ടുഡേ ഇംഗ്ലീഷ് ദിനപത്രത്തിലെ ഫോട്ടോജേണലിസ്റ്റ്  ചാവക്കാട് സ്വദേശി  കമാല്‍ കാസ്സിനാണ് പുരസ്‌കാരം.
ഷാര്‍ജ കോര്‍ണിഷിലെ കാലിദ് ലഗൂണില്‍  നടന്ന രാജ്യാന്തര സ്പീഡ്‌ബോട്ടു മത്സരത്തിലെ ഫോട്ടോകള്‍ക്കാണ് ക്യാഷ് െ്രെപസും പ്രശംസാപത്രവും അടങ്ങുന്ന അവാര്‍ഡ്. പതിനഞ്ചു വര്‍ഷമായി ഗള്‍ഫ് ടുഡേ ദിനപത്രത്തില്‍ ജോലിനോക്കുന്ന കമാല്‍ കാസിം  ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയിരുന്ന മീഡിയ ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ തുടര്‍ച്ചയായി ഏഴു തവണവിജയിച്ചിരുന്നു. മറ്റ് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഷമീമ കമാല്‍ ഭാര്യയും വിദ്യാര്‍ഥികളായ ഷാഹീന്‍ഷാ കമാല്‍, റിയ നൗറീന്‍ കമാല്‍ എന്നിവര്‍ മക്കളുമാണ്.

 

Latest News