ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറി

കോഴിക്കോട്- കോഴിക്കോട് നടക്കുന്ന ഡിസിയുടെ
കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പിന്മാറി. ഗവര്‍ണര്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുക്കിലെടുത്താണ് പിന്മാറ്റമെന്നാണ് വിവരം.

ഓപ്പണ്‍ വേദിയില്‍ ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അതുകൊണ്ടാണ് പിന്മാറ്റമെന്നും ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി. ഇന്ന് വൈകീട്ടാണ് ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്.സുരക്ഷാ കാരണങ്ങളാല്‍ അദേഹം പങ്കെടുക്കില്ലെന്ന് അറിയിച്ചതായി ഡിസി അധികൃതര്‍ അറിയിച്ചു.
 

Latest News