യു.എ.ഇയിലും ഒമാനിലും മൂടല്‍മഞ്ഞിന് സാധ്യത

ദുബായ്- മഴ കുറഞ്ഞു. തണുപ്പും പതുക്കെ അകലുന്നു. യു.എ.ഇയിലും ഒമാനിലും തെളിഞ്ഞ കാലാവസ്ഥ. രണ്ടു ദിവസം പലയിടങ്ങളിലും മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. യു.എ.ഇ തീരദേശ മേഖലയില്‍ മണിക്കൂറില്‍ 32 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശിയേക്കാം.
ഒമാനിലെ വിവിധ മേഖലകളില്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ റോഡുകളില്‍ അടിഞ്ഞുകൂടിയ  ചെളിയും മണലും നീക്കം ചെയ്തു. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ മൂടല്‍മഞ്ഞ് ശക്തമാകുമെന്നാണു റിപ്പോര്‍ട്ട്. ജബല്‍ ഷംസില്‍ മഞ്ഞുവീഴ്ചക്കു സാധ്യതയുണ്ട്.

 

Latest News