Sorry, you need to enable JavaScript to visit this website.

അബുദാബിയില്‍ വന്‍ സൗരോര്‍ജ സംവിധാനം

അബുദാബി- ആയിരം സൂര്യന്റെ താപം സ്വാംശീകരിക്കാന്‍ ശേഷിയുള്ള സൗരോര്‍ജ കേന്ദ്രീകരണ സംവിധാനം (സോളാര്‍ കാന്‍സന്റ്‌റ്‌റേറ്റര്‍) അബുദാബിയില്‍ അന്തിമ ഘട്ടത്തിലേക്ക്.  മസ്ദാറിലെ സൗരോര്‍ജ പ്ലാന്റിലാണ് സംവിധാനം സ്ഥാപിക്കുക. ഖലീഫ യൂണിവേഴ്‌സിറ്റി, മസ്ദാര്‍, വഹജ് സോളാര്‍ എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ഈ സംവിധാനം.
1000 ഡിഗ്രി സെല്‍ഷ്യസിലധികം താപം സ്വാംശീകരിക്കത്തക്ക ശേഷിയുള്ള ചില്ല് പ്രതലമാണ് 10 മീറ്റര്‍ വ്യാസമുള്ള ഈ സംവിധാനത്തിലുള്ളത്. ഉയര്‍ന്ന ഊഷ്മാവിനെ വൈദ്യുതിയാക്കി മാറ്റുന്ന നൂതന സാങ്കേതികതയാണ് ഇതിനോട് ചേര്‍ന്നുള്ളത്. ഇതുപയോഗിച്ച് ഉയര്‍ന്ന ഊഷ്മാവിലുള്ള തെര്‍മല്‍ ഊര്‍ജ സംഭരണ സംവിധാനവും തെര്‍മോകെമിക്കല്‍ ഊര്‍ജ സംഭരണ സംവിധാനവും സൗരോര്‍ജ ഇന്ധന നിര്‍മാണവും തുടങ്ങാനാവും.

 

Latest News