ഷാര്‍ജയില്‍ തണുപ്പിന്റെ ഉത്സവം തുടങ്ങി

ഷാര്‍ജ- ശൈത്യത്തോടൊപ്പം ആഘോഷവും. തണുപ്പിന്റെ ഉത്സവമായ ഷാര്‍ജ ഫ്രിഞ്ച് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഷാര്‍ജ അല്‍ നൂര്‍ ഐലന്‍ഡിലെ പ്രത്യേക വേദിയില്‍ സംഗീതവും നൃത്തവും അഭിനയവും സമ്മേളിച്ച പ്രദര്‍ശനത്തോടെയാണ് പതിനേഴു ദിവസം നീളുന്ന മേളക്ക് തുടക്കം കുറിച്ചത്.
നാടകം, സംഗീതം, മാജിക്, സര്‍ക്കസ്, പാവക്കൂത്ത്, നൃത്തം തുടങ്ങി വൈവിധ്യമാര്‍ന്ന അറുന്നൂറിലധികം പ്രദര്‍ശനങ്ങളാണ് ഫ്രിഞ്ച് ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറുന്നത്.  വിനോദകേന്ദ്രങ്ങളായ ഷാര്‍ജ അല്‍ ഖസ്ബ, അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, ഫഌഗ് ഐലന്‍ഡ്, അല്‍നൂര്‍ ഐലന്‍ഡ് എന്നിവിടങ്ങളിലായാണ് പ്രദര്‍ശനങ്ങള്‍.
മെയ് വഴക്കവും ഇന്ദ്രജാലവും സംഗീതവും നൃത്തവുമെല്ലാം സമ്മേളിക്കുന്ന മുപ്പതിലധികം വൈവിധ്യമാര്‍ന്ന തെരുവ് പ്രദര്‍ശനങ്ങളാണ് അല്‍ ഖസ്ബയിലും അല്‍ മജാസിലുമായി വിരുന്നൊരുക്കുന്നത്. സന്ദര്‍ശകര്‍ക്ക് സൗജന്യമായി ആസ്വദിക്കാവുന്ന പ്രദര്‍ശനങ്ങളാണിത്.

 

Latest News