Sorry, you need to enable JavaScript to visit this website.

തീവ്രവാദ മുക്തം യു.എ.ഇ

അബുദാബി- തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയാത്ത രാജ്യമാണ് യു.എ.ഇയെന്ന് ലോക ഭീകരവാദ സൂചിക. 2019 ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. ഭീകരവാദപ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയ 163 രാജ്യങ്ങളുടെ പട്ടികയില്‍ 130 ാം സ്ഥാനമാണ് യു.എ.ഇക്കുള്ളതെന്ന് മിന റീജണിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് പീസിന്റെ ഡയറക്ടര്‍ സെര്‍ജ് സ്ട്രൂബന്‍സ് പറഞ്ഞു.
ഓരോ രാജ്യത്തും നടന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, ആക്രമണങ്ങള്‍, മരണം, മറ്റ് നാശനഷ്ടങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്തുകൊണ്ടാണ് സൂചിക രൂപപ്പെടുത്തിയിരിക്കുന്നത്. പശ്ചിമേഷ്യയില്‍ ഇറാഖ്, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ പത്തിലുള്ളത്. പട്ടികയില്‍ 130 ാം സ്ഥാനത്തുള്ള യു.എ.ഇ. അപൂര്‍വമായി മാത്രം അനിഷ്ട സംഭവങ്ങള്‍ നടക്കുന്ന വിഭാഗത്തിലാണ്.
അഫ്ഗാനിസ്ഥാന്‍, ഇറാഖ്, നൈജീരിയ, സിറിയ, പാകിസ്ഥാന്‍, സോമാലിയ, ഇന്ത്യ, യെമന്‍, ഫിലിപ്പൈന്‍സ്, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് തുടങ്ങിയവയാണ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവുമധികം നാശം വിതച്ച രാജ്യങ്ങള്‍.

 

Latest News