സുരീൽ ഡബാവാലയുടെ ദുരൂഹ മരണം; കാരണം കണ്ടെത്താനാകാതെ പോലീസ്

ചിക്കാഗോ- അമേരിക്കയിലോ ചിക്കാഗോയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇന്തോ-അമേരിക്കൻ യുവതിയുടെ മരണകാരണം കണ്ടെത്താനായില്ല. ബയോപ്‌സി ടെസ്റ്റ് നടത്തിയിട്ടും മരണകാരണം കണ്ടത്താനായിട്ടില്ലെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞദിവസമാണ് സുരീൽ ഡബാവാല(34)യെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലയോള സർവകലാശാലയിൽനിന്ന് എം.ബി.എ ബിരുദം പൂർത്തിയാക്കിയ സുരീൽ ഡബാവാലയെ ഡിസംബർ 30 നാണ് കാണാതായത്. ഇവരെ കണ്ടെത്തുന്നവർക്ക് പാരിതോഷികം അടക്കം കുടുംബം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം സുരീലിന്റെ മൃതദേഹം കാറിനുള്ളിൽ കണ്ടെത്തി. ഇവരുടെ ശരീരത്തിൽ പരിക്കേറ്റ അടയാളങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എങ്ങിനെയാണ് മൃതദേഹം കാറിനകത്ത് വന്നത് എന്നത് സംബന്ധിച്ച് അന്വേഷിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഗുജറാത്തിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ അഷറഫ് ഡബാവാലയുടെ മകളാണ് സുരീൽ. ചിക്കാഗോയിലെ ജനപ്രിയ ഡോക്ടറാണ് അഷറഫ് ഡബാവാല.
 

Latest News