Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ ഇന്‍സൈറ്റ് ഇസ്ലാമിക് പ്രദര്‍ശനം ഒരാഴ്ചത്തേക്ക് നീട്ടി

ജിദ്ദ- സന്ദര്‍ശകരുടെ  തിരക്കും  അഭ്യര്‍ഥനയും മാനിച്ച് ഇന്‍സൈറ്റ് ഇസ്ലാമിക് പ്രദര്‍ശനം ജനുവരി 24 വെള്ളിയാഴ്ച വരെ നീട്ടിയതായി സംഘാടകര്‍ അറിയിച്ചു. കാതോര്‍ക്കുക; സ്രഷ്ടാവിന് എന്ന പ്രമോയത്തില്‍ ജിദ്ദ ഷറഫിയ എയര്‍ലൈന്‍ ഗാര്‍ഡനില്‍ (ഇമ്പാല) ജിദ്ദ ദഅവ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് വിപുലമായ  ദൃശ്യ-ശ്രാവ്യ വിരുന്ന് സംഘടിപ്പിച്ചത്.

ഇസ്ലാം ദര്‍ശനത്തിന്റെ ദൃശ്യാവിഷ്‌കാരം, വിസ്മയക്കാഴ്ചകള്‍ക്കപ്പുറം ദിവ്യസന്ദേശത്തിന്റെ  പ്രഘോഷണം,
മാനവിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം, ധാരണകള്‍ തിരുത്താനും തെറ്റുകള്‍ മനസ്സിലാക്കാനും ഉതകുന്ന സംവേദനം,
വിദഗ്ദര്‍ നയിക്കുന്ന കൗണ്‍സിലിംഗ് സെന്റര്‍ എന്നിവയാണ് പ്രദര്‍ശനത്തിന്റെ സവിശേഷതകളെന്ന് സംഘാടകര്‍ പറഞ്ഞു.
കുടുംബസമേതം സന്ദര്‍ശിക്കാം.  

https://www.malayalamnewsdaily.com/sites/default/files/2020/01/18/exhib2.jpg

Tags

Latest News