Sorry, you need to enable JavaScript to visit this website.

ഫിലിപ്പൈന്‍സ് വിലക്ക്: ഗാര്‍ഹിക തൊഴിലാളികള്‍ക്കായി മറ്റ് രാജ്യങ്ങളിലേക് കുവൈത്ത്

കുവൈത്ത് സിറ്റി- രാജ്യത്തു ഗാര്‍ഹിക മേഖലയില്‍ തൊഴിലെടുക്കുന്നതിനു കൂടുതല്‍ രാജ്യങ്ങളില്‍ റിക്രൂട്ട്‌മെന്റ് ആലോചിക്കുന്നുവെന്നു കുവൈത്ത് ധനമന്ത്രി മറിയം അല്‍ അഖീല്‍. ഗാര്‍ഹിക തൊഴിലാളിയുടെ ദുരൂഹ മരണത്തിന്റെ പേരില്‍ കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയയ്ക്കുന്നത് ഫിലിപ്പീന്‍സ് നിര്‍ത്തിവച്ചിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണു ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍. ബന്ധപ്പെട്ട ഏജന്‍സികളുമായി സഹകരിച്ച് കൂടുതല്‍ രാജ്യങ്ങളില്‍നിന്ന് റിക്രൂട്ട്‌മെന്റ് നടത്താല്‍ മാന്‍പവര്‍ പബ്ലിക് അതോറിറ്റിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിയമനം ഏതെങ്കിലും ഒന്നോ രണ്ടോ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് മാത്രമായി ചുരുക്കില്ല. കുവൈത്തില്‍ ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്ന 730000 വിദേശികളുണ്ട്. എണ്ണം കണക്കാക്കിയാല്‍ പ്രസ്തുത മേഖലയില്‍നിന്നുള്ള പരാതികളുടെ എണ്ണം കുറവാണ്. ഗാര്‍ഹിക തൊഴിലാളികള്‍ പ്രയാസപ്പെടുന്നതു സംബന്ധിച്ചു കഴിഞ്ഞവര്‍ഷം 2805 പരാതികളാണു ലഭിച്ചത്. അവയില്‍ 704 പരാതികള്‍ മാത്രമാണു ജുഡീഷ്യറിക്കു കൈമാറേണ്ടിവന്നത്. ബാക്കിയുള്ളവയില്‍ അനുയോജ്യമായ തീരുമാനമെടുത്തുവെന്നും അവര്‍ പറഞ്ഞു.

 

Latest News