ബുര്‍ജ് അല്‍ അറബിന് സമീപം തീപ്പിടിത്തം

ദുബായ്- ബുര്‍ജ് അല്‍ അറബിന് സമീപം ഒരു വള്ളത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തീപ്പിടിത്തമുണ്ടായത് പരിഭ്രാന്തി പരത്തി. എന്‍ജിന്‍ തകരാറും ഇന്ധന ചോര്‍ച്ചയും മൂലമുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.
ആകാശത്ത് കറുത്ത പുക ഉയരുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ബീച്ച് യാത്രക്കാരും ദൃക്‌സാക്ഷികളും പോസ്റ്റ് ചെയ്തു. തീ വേഗത്തില്‍ നിയന്ത്രണവിധേയമാക്കിയതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ദുബായ് പോലീസ് പറഞ്ഞു. അപകട കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തും.

 

Latest News