Monday , February   17, 2020
Monday , February   17, 2020

അബുദാബി അപകടം: മരിച്ചവരില്‍ മൂന്നു പേര്‍ നേപ്പാളി വനിതകള്‍

അബുദാബി - ബസ് ലോറിക്കു പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്നു പേര്‍ നേപ്പാളി വനിതകളാണെന്ന് നേപ്പാള്‍ എംബസി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ബസില്‍ ആകെ 24 വനിതകളാണുണ്ടായിരുന്നത്. അപകടത്തില്‍ പാക്കിസ്ഥാനി ഡ്രൈവര്‍ അടക്കം ആറു പേര്‍ മരണപ്പെടുകയും പത്തൊമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളില്‍ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഒരു ശ്രീലങ്കക്കാരിയും മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളെ മാത്രമാണ് ഇതിനകം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. അവശേഷിക്കുന്നവര്‍ ചികിത്സയിലാണ്. അബുദാബി അല്‍റാഹ ബീച്ച് റോഡില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടം. റോഡില്‍ പെട്ടെന്ന് നിര്‍ത്തിയ കാറുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിന് വേഗം കുറച്ച രണ്ടു ലോറികളില്‍ ഒന്നിനു പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു.

 

Latest News