റാസല്‍ഖൈമ - ദിവസങ്ങള്‍ക്കു മുമ്പ് റാസല്‍ഖൈമയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം ഒമാനില്‍ കണ്ടെത്തി. റാസല്‍ഖൈമയിലെ വാദി അല്ബീഹില് കഴിഞ്ഞയാഴ്ച ഒഴുക്കില്‍ പെട്ട് കാണാതായ ഇന്ത്യന്‍ ഡ്രൈവറുടെ മൃതദേഹം ഒമാനിലെ ഗംദ ഏരിയയിലാണ് കണ്ടെത്തിയത്. ആറു ദിവസം നീണ്ടു തിരച്ചിലുകള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് റാസല്‍ഖൈമ പോലീസ് അറിയിച്ചു.
റാസല്‍ഖൈമ പോലീസ്, ദുബായ് പോലീസ്, ഒമാന്‍ പോലീസ് എന്നിവക്കു കീഴിലെ രക്ഷാ സംഘങ്ങള്‍ ഏകോപനത്തോടെ നടത്തിയ തിരച്ചിലിലാണ് ജനുവരി 11 ന് കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. വാദി അല്ബീഹില് കാര്‍ ഒഴുക്കില്‍പെട്ടാണ് ഇന്ത്യക്കാരനെ കാണാതായതെന്ന് റാസല്‍ഖൈമ പോലീസ് കമാണ്ടര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്‍നുഅയ്മി പറഞ്ഞു. അല്ഗംദ മേഖലയില്‍ കടല്‍തീരത്ത് പാറകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.