Sorry, you need to enable JavaScript to visit this website.

ദൽഹി നിയമസഭ തെരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ന്യൂദൽഹി- ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 70 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 57 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. എന്നാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരായ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയാണ് സ്ഥാനാർഥി പ്രഖ്യാനം നടത്തിയത്
സ്ഥാനാർത്ഥി പട്ടികയിൽ നാല് വനിതകളും പതിനൊന്നു പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും ഉൾപ്പെടുന്നു. പതിമൂന്നു സ്ഥാനാർഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്നും മനോജ് തിവാരി പറഞ്ഞു. ബി.ജെ.പിയുടെ മുതിർന്ന നേതാവ് കപിൽ മിശ്ര മോഡൽ ടൗൺ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനവും ഉടനുണ്ടാകും. 
ആം ആദ്മി പാർട്ടി നേരത്തെ തന്നെ മുഴുവൻ മണ്ഡലത്തിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ 46 നിയമസഭാംഗങ്ങൾ വീണ്ടും മത്സരരംഗത്തുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹിയിൽ നിന്ന് വീണ്ടും ജനവിധി തേടും. ഫെബ്രുവരി എട്ടിനാണ് ദൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. പതിനൊന്നിനാണ് വോട്ടെണ്ണൽ.

Latest News