Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ എയര്‍ ഷോക്ക് തുടക്കം

കുവൈത്ത് സിറ്റി- കുവൈത്തിന്റെ അഭിമാനമായ ഏവിയേഷന്‍ ഷോ 2020 ന് തുടക്കമായി. ലോകോത്തര നിലവാരത്തില്‍ സംഘടിപ്പിക്കുന്ന എയര്‍ ഷോയില്‍ ലോകത്തെ ഏറ്റവും ആധുനിക വിമാനങ്ങളായിരിക്കും പങ്കെടുക്കുക എന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ പ്രസിഡന്റ് ശൈഖ് സല്‍മാന്‍ അല്‍ സബാഹ് ഉദ്ഘാടന വേദിയില്‍ പറഞ്ഞു. പ്രദര്‍ശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക രാജ്യങ്ങളിലെ എല്ലാ പ്രധാന കമ്പനികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. യുദ്ധവിമാനങ്ങളും യാത്രാ വിമാനങ്ങളും പറത്തിയിട്ടുള്ള വൈമാനികരാണ്  എയര്‍ഷോക്ക് നേതൃത്വം നല്‍കുന്നത്.
എയര്‍ ഷോയുടെ ഭാഗമായി നിരവധി ശില്‍പശാലകളും സങ്കടിപ്പിക്കുന്നുണ്ട് എന്നും ശൈഖ് സല്‍മാന്‍ വിശദീകരിച്ചു. 10 മാസമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിവരുന്ന ശ്രമഫലമാണ് എയര്‍ ഷോയുടെ വിജയമെന്നും കുവൈത്ത് ആഭ്യന്തരം, പ്രതിരോധം, സാമ്പത്തികം, വാര്‍ത്താവിതരണം, ആരോഗ്യം, മുനിസിപ്പാലിറ്റി, അഗ്‌നിശമനം തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണവും എയര്‍ ഷോയുടെ വന്‍ വിജയത്തിന് ഇടയാകും.
37 രാജ്യങ്ങളില്‍നിന്നുള്ള 200 കമ്പനികളും 70 ലേറെ യുദ്ധ-യാത്രാ വിമാനങ്ങളും എയര്‍ ഷോയില്‍ പങ്കെടുക്കുന്നതായും ശൈഖ് സല്‍മാന്‍ പറഞ്ഞു.

 

Latest News