Sorry, you need to enable JavaScript to visit this website.

സോമുവിന് പരസ്ത്രീ ബന്ധം, പറഞ്ഞതൊക്കെ നുണ;  പ്രതികരണവുമായി സോമദാസിന്റെ ആദ്യ ഭാര്യ

കൊച്ചി-ബിഗ് ബോസ് സീസണ്‍ ടു പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. അതിലെ 17 മത്സരാര്‍ത്ഥികള്‍ അവരുടെ ജീവിതത്തിലെ പല കാര്യങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകന്‍ സോമദാസും തന്റെ മുന്‍ ഭാര്യയെ കുറിച്ചും, വിവാഹമോചനത്തെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു. തന്റെ മുന്‍ ഭാര്യയില്‍ നിന്ന് തന്റെ കുട്ടികളെ വീണ്ടെടുക്കാന്‍ താന്‍ അഞ്ചര ലക്ഷം രൂപ അവര്‍ക്ക് നല്‍കിയിരുന്നതായി സോമദാസ് ആരോപിച്ചിരുന്നു. എന്നാല്‍ സോമദാസിന്റെ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് പറഞ്ഞു കൊണ്ട് ഗായകന്റെ മുന്‍ ഭാര്യ സൂര്യ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് തനിക്ക് സോമദാസില്‍ നിന്ന് നേരിട്ട മാനസികശാരീരിക പീഡനങ്ങളെ കുറിച്ചൊക്കെ ഇവര്‍ തുറന്ന് പറഞ്ഞത്. 'ബിഗ് ബോസ് ഷോയിലൂടെ എന്റെ മുന്‍ ഭര്‍ത്താവ് സോമദാസ് പറഞ്ഞത് അഞ്ചര ലക്ഷം രൂപയ്ക്ക് എന്റെ മക്കളെ അദ്ദേഹം വിലയ്ക്ക് വാങ്ങി എന്നാണ്. ഏതൊരമ്മയ്ക്ക് പറ്റും സ്വന്തം മക്കളെ വിലയ്ക്ക് വാങ്ങാന്‍. പട്ടിയോ പൂച്ചയോ ഒക്കെ ആണെങ്കില്‍ ആ പറയുന്നതിനൊക്കെ ഒരു അര്‍ത്ഥം ഉണ്ട്. ഇങ്ങനെ ഒരു ആരോപണം എന്തു കൊണ്ടാണ് ഉന്നയിച്ചത് എന്ന് എനിക്കറിയില്ല. ഞങ്ങള്‍ തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം തുടങ്ങുന്നത് സോമുവിന് പരസ്ത്രീ ബന്ധം ഉണ്ട് എന്ന് ഞാന്‍ കണ്ടു പിടിച്ചതോടെയാണ്. ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുത്തതിന് ശേഷമാണ് ഇങ്ങനെ ആയത്. അതിന് മുന്‍പ് ഒരു പ്രശ്‌നങ്ങളും ഞങ്ങള്‍ തമ്മില്‍ ഇല്ലായിരുന്നു.
പാട്ടുകള്‍ പാടി പ്രശസ്തനായപ്പോള്‍ ഒരുപാട് ആരാധകരുണ്ടായി. സ്ത്രീകളുമായിട്ടായിരുന്നു പിന്നെയുള്ള ചങ്ങാത്തം. ഇതോടെ എന്നോടുള്ള അടുപ്പം കുറഞ്ഞു. പഴയ ആളില്‍ നിന്നും ഒരുപാട് മാറി. പലപ്പോഴും കാണാന്‍ പാടില്ലാത്ത തരത്തിലുള്ള മെസ്സേജുകള്‍ ഫോണില്‍ കാണാനിടയാകുകയും ചെയ്തു. ഇതൊക്കെ ചോദ്യം ചെയ്തപ്പോള്‍ എന്നെ മാനസികമായും ശാരീരികമായും ഒരുപാട് പീഡിപ്പിച്ചു''  സൂര്യ പറയുന്നു. കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ബിഗ് ബോസ് ഷോയില്‍ എലിമിനേഷന്‍ പ്രക്രിയ ആയിരുന്നു നടന്നത്. മത്സരാര്‍ത്ഥികളില്‍ കൂടുതല്‍ പേരും ഉന്നയിച്ച പേര് ഗായകന്‍ സോമദാസിന്റേതായിരുന്നു. 

Latest News