അബുദാബിയില്‍ വാഹനാപകടത്തില്‍ ആറ് മരണം

അബുദാബി- അബുദാബിയില്‍ വാഹനാപകടത്തില്‍ ആറ് മരണം. 19 പേര്‍ക്ക് പരിക്കേറ്റു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ അല്‍റാഹ ബീച്ചിന് സമീപമാണ് അപകടം. വ്യാഴാഴ്ച രാവിലെ 6.30ന് ദുബായ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസും ട്രക്കും തമ്മില്‍ ഇടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന വാഹനം അതിവേഗത്തില്‍ കുറുകെ പോയപ്പോള്‍ അപകടമൊഴിവാകാന്‍ ട്രക്ക് െ്രെഡവര്‍ പെട്ടന്ന് വാഹനത്തിന്റെ വേഗം കുറക്കുകയായിരുന്നു.
എന്നാല്‍ പുറകില്‍നിന്ന് വന്ന ബസിന് പെട്ടെന്ന് നിര്‍ത്താന്‍ കഴിയാതെ ഇടിക്കുകയായിരുന്നു. ട്രക്കിന് മുന്നിലൂടെ കടന്നുപോയ വാഹനത്തിന്റെ െ്രെഡവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ഫാല്‍ക്കണ്‍ ഐ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യം പരിശോധിച്ച് പോലീസ് അറിയിച്ചു.

 

Latest News