വീരാജ്‌പേട്ട, കര്‍ണാടക-പ്രമുഖ നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന. വീരാജ് പേട്ടയിലെ നടിയുടെ വസതിയില്‍ പത്തോളം ഉദ്യോഗസ്ഥരെത്തിയാണ് റെയ്ഡ് നടത്തിയത്. ഹൈദരാബാദില്‍ ഒരു സിനിമാ ഷൂട്ടിങ്ങിലായിരുന്ന നടി ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. നടിയുമായി ബന്ധപ്പെട്ട പണമിടപാടുകളും ബാങ്ക് സ്വത്ത് വിവരങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യാഴാഴ്ച്ച രാവിലെ ഏഴരയോടെയാണ് നടിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. 2016ല്‍ പുറത്തിറങ്ങിയ കിരിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മികയുടെ സിനിമാ പ്രവശേനം. കന്നഡയിലും തെലുങ്കിലും ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് രശ്മിക. രശ്മികയുടെ ചിത്രമായ ഗീതാ ഗോവിന്ദത്തിന് മലയാളത്തിലും നിരവധി പ്രേക്ഷകരുണ്ടായിരുന്നു.