ന്യൂദൽഹി- പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. യു.പി അടക്കമുള്ള സംസ്ഥാനങ്ങൾ ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്ന പശ്ചാതലത്തിലാണിത്. ജനുവരി പത്തിന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ നിർത്തിവെക്കണം എന്നാണ് ആവശ്യം. ദേശിയ പൗരത്വ പട്ടിക രാജ്യവ്യാപകമായി നടപ്പിലാക്കുമോ എന്ന കാര്യം വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് നിര്‍ദേശിക്കണമെന്നും ദേശിയ ജനസംഖ്യ രജിസ്റ്റർ നടപടികൾ നിർത്തിവെക്കാൻ നിർദേശിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.