വിമാനത്തില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചയാള്‍ക്ക് മൂന്ന് വര്‍ഷം തടവ്

മുംബൈ- വിമാനത്തില്‍ മുന്‍ ബോളിവുഡ് താരമായ പെണ്‍കുട്ടിയെ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ച സംഭവത്തില്‍ വികാസ് സച്ച്‌ദേവ്  എന്ന 41-കാരന് മൂന്നുവര്‍ഷത്തെ തടവ്. 2017-ലാണ് കേസിനാസ്പദമായ സംഭവം.
ദല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് വരുമ്പോഴുണ്ടായ ദുരനുഭവം 17 കാരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പിറകില്‍നിന്ന് പെണ്‍കുട്ടി ഇരിക്കുന്ന സീറ്റിന്റെ ആംറെസ്റ്റിലേക്ക് കാല്‍ നീട്ട് വെച്ച ഇയാള്‍  ചുമലില്‍ കാല്‍ കൊണ്ട് തട്ടുകയും പിറകില്‍ സ്പര്‍ശിക്കുകയുമാണ് ചെയ്തിരുന്നത്. പത്ത് മിനിറ്റോളം  തന്നെ ഉപദ്രവിച്ചുവെന്നും വെളിച്ചം കുറവായതിനാല്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്താന്‍ സാധിച്ചില്ലെന്നും പെണ്‍കുട്ടി ലൈവില്‍ പറഞ്ഞിരുന്നു.
സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക്  പ്രായം 17 ആയിരുന്നതിനാല്‍ പോക്‌സോ  കേസാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

 

Latest News