ഓര്‍മയില്ലേ ഗുജറാത്ത്: കൊലവിളി നടത്തിയ ബി.ജെപിക്കാര്‍ക്കെതിരെ കേസ്

കുറ്റ്യാടി- കുറ്റ്യാടിയില്‍ ബി.ജെ.പി നടത്തിയ പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍  പോലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയിലാണ് കുറ്റ്യാടി പൊലീസ് കേസെടുത്തത്.

മതസ്പര്‍ധ സൃഷ്ടിച്ചതിന് കേസെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. മുസ്ലിം യൂത്ത് ലീഗും പാറക്കല്‍ അബ്ദുല്ല എം.എല്‍.എയും ഇതേ ആവശ്യത്തില്‍ പരാതി നല്‍കിയിരുന്നു.

പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായാണ് കുറ്റ്യാടിയില്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചിരുന്നത്. റാലി ആരംഭിക്കും മുമ്പേ ടൗണിലെ ഭൂരിഭാഗം കടകളും അടച്ചിരുന്നു. ഇതിനു പിന്നാലെ പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു. ഗുജറാത്ത് ആവര്‍ത്തിക്കമെന്ന്് ഭീഷണി മുഴക്കുന്ന വീഡിയോകള്‍ പുറത്തുന്നതിനെ തുടര്‍ന്നാണ് പാര്‍ട്ടികളും നേതാക്കളും പോലീസിനെ സമീപിച്ചത്.

 

Latest News