Sorry, you need to enable JavaScript to visit this website.

ദുബായില്‍ ഗോള്‍ഡ് വിസ ലഭിച്ചത് 1272 നിക്ഷേപകര്‍ക്ക്

ദുബായ്- ദുബായില്‍ കഴിഞ്ഞ വര്‍ഷം 1272 നിക്ഷേപകര്‍ക്ക് 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡ് കാര്‍ഡ് വിസ അനുവദിച്ചതായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു.  മൂന്ന് പ്രമുഖ കായിക താരങ്ങള്‍ക്കും വിസ അനുവദിച്ചു എന്നു അദ്ദേഹം പറഞ്ഞു.  
2019 ല്‍ ദുബായിലെ കര നാവിക വ്യോമ അതിര്‍ത്തികളിലൂടെ കടന്നുപോയവരുടെ എണ്ണത്തില്‍ 2018 നെ അപേക്ഷിച്ച് 3.63 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍ റി പറഞ്ഞു. കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത് 55 ദശലക്ഷം ആളുകളാണ്. ഇതില്‍ 50.5 ദശലക്ഷം പേര്‍  ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെയാണ് യാത്രചെയ്തത്.

 

Latest News