Sorry, you need to enable JavaScript to visit this website.

'പോലീസ് പെരുമാറുന്നത് ജമാമസ്ജിദ് പാകിസ്താനിലാണെന്ന പോലെ', ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റ് വിമര്‍ശിച്ച് കോടതി

ന്യൂദല്‍ഹി- ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ദല്‍ഹി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. ജമാ മസ്ജിദ് എന്താ പാകിസ്താനിലാണോ? എന്താണിവിടെ പ്രതിഷേധിക്കാന്‍ പാടില്ലേ. അതിലെന്താണ് തെറ്റെന്നും ദല്‍ഹി പോലീസിനോട് തിസ് ഹസാരി കോടതി ചോദിച്ചു. പൗരത്വഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തിയതിന്റെ പേരിലാണ് ചന്ദ്രശേഖര്‍ ആസാദിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

ചന്ദ്രശേഖര്‍ ആസാദിന് പ്രതിഷേധിക്കാന്‍ ഭരണഘടനാപരിമായി അവകാശമുണ്ട്. നിങ്ങളോട് ആരാണ് പ്രതിഷേധിക്കാന്‍ പാടില്ലെന്ന് പറഞ്ഞത്. നിങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഇതുവരെ വായിച്ചുനോക്കിയിട്ടില്ലേയെന്നും കോടതി ജഡ്ജി കാമിനി ലോ പ്രോസിക്യൂഷനോട് ആരാഞ്ഞു. ചന്ദ്രശേഖര്‍ ആസാദിന് പ്രതിഷേധിക്കാന്‍ അനുമതിയില്ലായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. പാര്‍ലമെന്റിന് അകത്തും പുറത്തുമൊക്കെ വന്‍കിട രാഷ്ട്രീയക്കാര്‍ പ്രതിഷേധിക്കുന്നത് കാണാറുണ്ടല്ലോ എന്നും കോടതി ചോദിച്ചു.ഡിസംബര്‍ 21നാണ് ദല്‍ഹി ജുമാ മസ്ജിദിന് മുമ്പില്‍ പൗരത്വഭേദഗതി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
 

Latest News