കാല്‍നടയാത്രക്കാര്‍ക്കിടയില്‍ കാര്‍ പാഞ്ഞുകയറി നാല് മരണം

തൃശൂര്‍- കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി അച്ഛനും മക്കളും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. കൊറ്റാനെല്ലൂര്‍ സ്വദേശികളായ സുബ്രന്‍(54) മകള്‍ പ്രജിത(30)മകന്‍ വിപിന്‍, ബാബു(51) എന്നിവരാണ് മരിച്ചത്. തൃശൂര്‍ ആളൂര്‍ സ്റ്റേഷന്‍ പരിധിയില്‍ കൊറ്റാനെല്ലൂരിലാണ് സംഭവം.


തുമ്പൂര്‍ അയ്യപ്പന്‍കാവ് ഉല്‍സവം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവര്‍. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.  ഉടന്‍ തന്നെ തൃശൂരിലെ വിവിധ ആശുപത്രികളിലേക്കു കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല.

ഇരിങ്ങാലക്കുട സ്വദേശി ഓടിച്ച കാറാണ് ഇടിച്ചത്. ഡ്രൈവറേയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്നു പോലീസ് പറഞ്ഞു. എന്നാല്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ മദ്യലഹരിയിലായിരുന്നെന്നു സൂചനയുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നു ഉച്ചയ്ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

 

Latest News