Sorry, you need to enable JavaScript to visit this website.

മദായിൻ സ്വാലിഹിൽ ജപ്പാൻ പ്രധാനമന്ത്രിയുടെ സന്ദർശനം

സൗദി സന്ദർശിക്കുന്ന ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി അൽ ഉലയിൽ കൂടിക്കാഴ്ച നടത്തുന്നു.

മദീന - സൗദി അറേബ്യയിലെ സമ്പന്ന പൈതൃകത്തിന്റെ ഏറ്റവും പ്രധാനവും അനശ്വര ശേഷിപ്പുമായ അൽഉലയിലെ മദായിൻ സ്വാലിഹ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും പത്‌നിയും സംഘവും സന്ദർശിച്ചു. 
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച മദായിൻ സ്വാലിഹിലെത്തിയ ഷിൻസോ ആബെയെയും സംഘത്തെയും സാംസ്‌കാരിക മന്ത്രിയും അൽഉല റോയൽ കമ്മീഷൻ ഗവർണറുമായ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരനും സാമ്പത്തിക, ആസൂത്രണ മന്ത്രി മുഹമ്മദ് അൽതുവൈജിരിയും അൽഉല റോയൽ കമ്മീഷൻ സി.ഇ.ഒ അംറ് അൽമദനിയും മറ്റും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു.
പ്രദേശത്തെ നിരവധി ചരിത്ര, പുരാവസ്തു അടയാളങ്ങൾ വീക്ഷിച്ച ജപ്പാൻ പ്രധാനമന്ത്രിക്ക് അൽഉല റോയൽ കമ്മീഷൻ ഡയറക്ടർ ബോർഡ് അംഗം ഡോ. ഈദ് അൽയഹ്‌യ മദായിൻ സ്വാലിഹിന്റെ ചരിത്രം വിശദീകരിച്ചു നൽകി.  


 

Tags

Latest News