Sorry, you need to enable JavaScript to visit this website.

കക്കൂസിൽ നിന്ന് തൽസമയം; ചാനൽ റിപ്പോർട്ടർമാർക്കെതിരെ കേസ്  

കൊച്ചി - നിരോധനാജ്ഞ ലംഘിച്ച് മരടിലെ ഫഌറ്റുകൾ പൊളിക്കുന്നത് റിപ്പോർട്ട് ചെയ്ത രണ്ട് മലയാളം ദൃശ്യ മാധ്യമ പ്രവർത്തകർക്കെതിരെ പനങ്ങാട് പോലീസ് കേസെടുത്തു. കലക്ടർ പ്രഖ്യാപിച്ച നിരോധാജ്ഞ മറികടന്ന് റിപ്പോർട്ട് ചെയ്തതിന് ഐ.പി.സി 188 പ്രകാരമാണ് കേസ്.ശനിയാഴ്ച എച്ച് ടു ഒ ഫഌറ്റ്, ആൽഫ സെറീൻ ഇരട്ട സമുച്ചയങ്ങൾ എന്നിവ പൊളിക്കുന്നത് എതിർവശത്തെ കെട്ടിടത്തിന്റെ  കക്കൂസിൽ ഒളിച്ചിരുന്നാണ് പകർത്തിയത്. റിപ്പോർട്ടറുടെ വാർത്തയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പനങ്ങാട് പോലീസ് എസ്.എച്ച്.ഒ കെ. ശ്യാം പറഞ്ഞു.
 

Latest News