Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഷെൻഗൻ വിസയുള്ളവർക്ക് വിദേശ വിമാനങ്ങളിലെത്തിയാൽ സൗദിയിൽ പ്രവേശിക്കാനാകില്ല

റിയാദ്- ഷെൻഗൻ വിസയുള്ളവർക്കും അമേരിക്ക, ബ്രിട്ടീഷ് സന്ദർശക വിസയുള്ളവർക്കും സൗദി അറേബ്യയിൽ ഓൺ അറൈവൽ വിസ ലഭിക്കണമെങ്കിൽ സൗദി വിമാനങ്ങൾ ഉപയോഗിക്കേണ്ടി വരും. അറബ് രാജ്യങ്ങളുടെ വിമാനങ്ങളിലോ മറ്റു വിദേശ രാജ്യങ്ങളുടെ വിമാനങ്ങളിലോ സൗദിയിലെത്തിയാൽ ഓൺ അറൈവൽ വിസ ലഭ്യമാകില്ലെന്ന് ഈജിപ്ത് എയർ അറിയിച്ചു.
ഇത്തരം വിസയുള്ളവർ സൗദി എയർലൈൻസ്, ഫ്‌ളൈ നാസ്, ഫ്‌ളൈ അദീൽ, സൗദി ഗൾഫ് എയർലൈൻസ് എന്നീ വിമാനങ്ങളിലാണ് റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിൽ എത്തേണ്ടത്. അവിടെനിന്ന് അവർക്ക് ഓൺ അറൈവൽ വിസ ലഭിക്കും. ശേഷം സൗദിയുടെ ഏതു ഭാഗത്തേക്കും സഞ്ചരിക്കാവുന്നതാണെന്ന് ഈജിപ്ത് എയർ കൊമേഴ്‌സ്യൽ ഓപറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ഷെൻഗൻ, അമേരിക്ക, ബ്രിട്ടീഷ് സന്ദർശക വിസയുള്ളവർക്ക് സൗദി അറേബ്യയിൽ ഓൺ അറൈവൽ വിസ നൽകുമെന്ന് കഴിഞ്ഞ ഡിസംബർ 31 നാണ് ദേശീയ വിമാനക്കമ്പനികൾക്ക് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിപ്പ് നൽകിയത്. വിസ സ്റ്റാമ്പ് ചെയ്തതിന് ശേഷം ഒരിക്കലെങ്കിലും ആ രാജ്യങ്ങൾ സന്ദർശിക്കുക, വിസക്ക് കാലാവധി ഉണ്ടാവുക എന്നിവയാണ് നിബന്ധനകൾ.

Tags

Latest News