Sorry, you need to enable JavaScript to visit this website.

ദുബായില്‍ ഹലാ ടാക്‌സി 15 മുതല്‍

ദുബായ്-ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ടാക്‌സി ബുക്കിംഗ് സേവനം ജനുവരി 15 മുതല്‍ ഹലായിലേക്ക് മാറും. ടാക്‌സി  ബുക്കിംഗ് സേവനം  മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹലാ  ടാക്‌സിയിലേക്ക് ആര്‍.ടി.എ മാറുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 29 മുതല്‍ തന്നെ ഹലായിലേക്ക് മാറാനുള്ള നടപടികള്‍ ആര്‍.ടി.എ ആരംഭിച്ചിരുന്നു. ഇതുവരെ 20 ലക്ഷം ട്രിപ്പുകളും ഹലാ ടാക്‌സിയില്‍ ബുക്കു ചെയ്തതായി  അധികൃതര്‍ വ്യക്തമാക്കി.
ബുക്കു ചെയ്താല്‍ പത്തു സെക്കന്‍ഡിനുള്ളില്‍ ടാക്‌സി എത്തുമെന്നുള്ള ഉറപ്പ് ലഭിക്കും. വെറും 3.5 മിനിറ്റിനുള്ളില്‍ ടാക്‌സി അടുത്തെത്തും. മുന്‍പ് ഇതിന് പത്ത്, പന്ത്രണ്ട് മിനിറ്റ് വേണ്ടിയിരുന്നു. കരീം ആപ്പ് വഴി ടാക്‌സിക്കൂലി കാണാനാകും. െ്രെഡവറെക്കുറിച്ചുള്ള വിവരങ്ങളും അറിയാം. ഉപഭോക്താവിന് ടാക്‌സി സേവനത്തിന് മാര്‍ക്കിടാനാകും. കരിം ആപ്പിലേക്ക് ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്ത് പണം അടയ്ക്കാനുമാകും.
ഹലാ ടാക്‌സി ബുക്കു ചെയ്യാന്‍ ഫോണില്‍ കരീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. അതില്‍  അക്കൗണ്ട് തുറക്കാനും എളുപ്പമാണ്. ആപ്പില്‍ തെളിയുന്ന സര്‍വീസ് വിവരത്തിലെ ഹലാ എന്നത് ക്ലിക്ക് ചെയ്യണം. എവിടെ നിന്നാണോ കയറാന്‍ ഉദ്ദേശിക്കുന്നത് അവിടം ടൈപ്പു ചെയ്തു നല്‍കുകയോ, ലിസ്റ്റിലെ സ്ഥലം തെരഞ്ഞെടുക്കുകയോ വേണം. ഇറങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും ഇതുപോലെ നല്‍കണം. പണം നല്‍കാനുദ്ദേശിക്കുന്ന രീതിയും നല്‍കുക. എസ്.എം.എസ് വഴി ബുക്കിംഗ് വിവരങ്ങളും െ്രെഡവറുടെ വിവരങ്ങളുമെല്ലാം 10  സെക്കന്‍ഡിനുള്ളില്‍ കിട്ടുമെന്നും ആര്‍.ടി.എ അറിയിച്ചു.

 

Latest News