Sorry, you need to enable JavaScript to visit this website.

സ്മാര്‍ട്ട്  ഫോണ്‍ പൊട്ടിത്തെറിച്ചു; 52കാരി രക്ഷപ്പെട്ടു 

ബെംഗളൂരു- സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് 52 കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബെംഗളൂരു ജീവന്‍ ഭീമാനഗറില്‍ താമസിക്കുന്ന സീമ അഗര്‍വാളാണ് രക്ഷപ്പെട്ടത്. വീടിനുള്ളില്‍ വച്ചിരുന്ന സാംസങ് ഗാലക്‌സി എസ്7എഡ്ജ് ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. മൂന്നു വര്‍ഷം മുമ്പ് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ ഉപയോഗിച്ച് വീട്ടില്‍ നിന്നും പുറത്തിറങ്ങി 15 സെക്കന്‍ഡിനു ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.
വീടിനു സമീപത്തുള്ള സാംസങ് സര്‍വ്വീസ് സെന്ററിനെ സമീപിച്ച് കാര്യം പറഞ്ഞെങ്കിലും അവര്‍ കയ്യൊഴിയുകയായിരുന്നുവെന്നും കമ്പനി അധികൃതരുമായി ബന്ധപ്പെടാന്‍ അവനുവദിച്ചില്ലെന്നും സീമ അഗര്‍വാള്‍ പറഞ്ഞു. പിന്നീട് കമ്പനി അധികൃതര്‍ക്ക് പരാതി നല്‍കി. പരിശോധനയ്ക്കു ശേഷം പൊട്ടിത്തെറിച്ചത് ഫോണിന്റെ തകരാറുകൊണ്ടല്ലെന്നും മറ്റെന്തെങ്കിലും വസ്തുവില്‍ നിന്നേറ്റ അമിത ചൂടാവാം പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നുമാണെന്നാണ് കമ്പനി അറിയിച്ചത്. കമ്പനി പൂര്‍ണ്ണമായി കയ്യൊഴിഞ്ഞ സ്ഥിതിയ്ക്ക് ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കാനാണ് തീരുമാനമെന്നും സീമ അഗര്‍വാള്‍ പറഞ്ഞു. വാങ്ങിയതു മുതല്‍ ഫോണിന്റെ ഒറിജിനല്‍ ചാര്‍ജ്ജര്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും സീമ അഗര്‍വാള്‍ വ്യക്തമാക്കി.

Latest News