ഉല്ലാസം ഡബ്ബിങ്ങ് പൂര്‍ത്തിയാക്കുമെന്ന് ഷെയിനിന്റെ ഉറപ്പ്; വിലക്ക് നീങ്ങിയേക്കും


കൊച്ചി- നടന്‍ ഷെയിന്‍ നിഗത്തിനെതിരെയുള്ള മലയാള സിനിമയിലെ വിലക്ക് നീങ്ങിയേക്കും. ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാമെന്ന് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ താരം ഉറപ്പുനല്‍കി. വെയില്‍ ,ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാമെന്നും താരം സമ്മതിച്ചിട്ടുണ്ട്. പുതിയ തീരുമാനങ്ങള്‍ അമ്മ ഭാരവാഹികള്‍ നിര്‍മാതാക്കളുടെ സംഘടനയെ അറിയിക്കും.

ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാതെ അമ്മ സംഘടനയുമായി ചര്‍ച്ചക്കില്ലെന്നായിരുന്നു ഫെഫ്കയുടെ നിലപാട്. പുതിയ തീരുമാനങ്ങളോടെ ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് വിരാമമായേക്കും.  വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് ഷെയിന്‍ നിഗവും നിര്‍മാതാക്കളുടെ സംഘടനയും തമ്മില് ഇടയേണ്ടി വന്നത്. നേരത്തെ നിര്‍മാതാക്കള്‍ മനോരോഗികളാണെന്ന പരാമര്‍ശത്തില്‍ താരം മാപ്പുപറഞ്ഞിരുന്നു.
 

Latest News