Sorry, you need to enable JavaScript to visit this website.

സഞ്ജുവിന് അവസരം കിട്ടുമോ?

പൂനെ - ബംഗ്ലാദേശിനും വെസ്റ്റിന്‍ഡീസിനുമെതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്നു. ആറ് കളികളിലും അവസരം കിട്ടിയില്ല. ശ്രീലങ്കക്കെതിരായ മൂന്നു മത്സര ട്വന്റി20 പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച പൂനെയില്‍ അരങ്ങേറുന്നു. മൂന്നു പരമ്പരകളിലായി ഇന്ത്യന്‍ ടീമിനൊപ്പം സഞ്ചരിക്കുന്ന മലയാളി താരം സഞ്ജു സാംസനും മനീഷ് പാണ്ഡെയും അവസരത്തിനായി കാത്തിരിക്കുകയാണ്.

ശിഖര്‍ ധവാനും ഇത് അവസാന അവസരമായേക്കും. ട്വന്റി20 ലോകകപ്പില്‍ രോഹിത് ശര്‍മക്കൊപ്പം ഓപണറുടെ റോള്‍ കെ.എല്‍ രാഹുല്‍ ഏതാണ്ട് ഉറപ്പാക്കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ഹോം ട്വന്റി20 പരമ്പരകളിലും ഇന്ത്യ അവസാന മത്സരം തോറ്റിരുന്നു. ശ്രീലങ്കക്ക് ഇത് പ്രതീക്ഷ നല്‍കും. അവസാനം പൂനെയില്‍ കളിച്ചപ്പോള്‍ ഇന്ത്യ 101 ന് ഓളൗട്ടായിരുന്നു, അന്നും എതിരാളികള്‍ ശ്രീലങ്കയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ ട്വന്റി20 തോല്‍വിയുടെ വക്കിലാണ് ശ്രീലങ്ക.


 

Latest News