കുവൈത്ത് സിറ്റി- വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് രണ്ട് മാസത്തിനകം വിദേശ തൊഴിലാളിയുടെ ആദ്യ ശമ്പളം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കണമെന്ന് തൊഴിലുടമകള്‍ക്ക് കുവൈത്ത് മാന്‍പവര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. സമയപരിധി കടന്നാല്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും അതോറിറ്റി അറിയിച്ചു. മുഴുവന്‍ വിദേശികളുടെയും താമസാനുമതി രേഖ (ഇഖാമ) പുതുക്കല്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിന് ക്രമീകരണം ചെയ്തുവരുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഐ.ടി വകുപ്പ് അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നത് ഇതിനകം ഓണ്‍ലൈന്‍ വഴി ആക്കിയിട്ടുണ്ട്. 9000 ഗാര്‍ഹിക തൊഴിലാളികള്‍ അപ്രകാരം ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കി. െ്രെഡവിംഗ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കുന്ന സംവിധാനം വിജയകരമെന്ന് തെളിഞ്ഞതായി ഗതാഗത വകുപ്പ് അറിയിച്ചു. കഴിഞ്ഞ നവംബര്‍ മധ്യത്തിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതിനകം 17000 െ്രെഡവിങ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കി. അവന്യു മാള്‍, അല്‍ കൂത്ത് മാള്‍, ഹവല്ലിയിലെയും സിറ്റിയിലെയും അന്വേഷണ വിഭാഗം ഓഫിസ് എന്നിവിടങ്ങളില്‍ സ്ഥാപിച്ച കിയോസ്‌കുകള്‍ വഴിയാണ് പുതുക്കിയ ലൈസന്‍സുകള്‍ വിതരണം ചെയ്യുന്നത്.






