മസ്‌ക്കത്ത്- ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഒരുക്കിയ മുഴുനീള നാടകം 'അടുക്കള' മസ്‌കത്തിലെ റൂവി അല്‍ ഫലാജ് ഹോട്ടലിലെ ഗ്രാന്റ് ഹാളില്‍ അരങ്ങേറി. എന്‍. ശശിധരന്‍ രചിച്ച നാടകത്തിനു രംഗാവിഷ്‌കാരമൊരുക്കിയത് മസ്‌കത്തിലെ നാടക പ്രവര്‍ത്തകന്‍ പത്മനാഭന്‍ തലോറയാണ്.
ഷീനയും സുനില്‍ ദത്തും മുഖ്യ വേഷമിട്ട നാടകത്തില്‍ എന്‍.പി മുരളി, വേണുഗോപാല്‍, രഞ്ജു അനു, സൗമ്യ വിനോദ്, അനുപമ സന്തോഷ്, ദിനേശ് എങ്ങൂര്‍, മോഹന്‍ കരിവെള്ളൂര്‍, വിനോദ് ഗുരുവായൂര്‍, മാസ്റ്റര്‍ ഹൃദത് സന്തോഷ്, കുമാരി ഇഷാനി വിനോദ്, കുമാരി വാമിക വിനോദ് എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രതാപ് പാടിയില്‍ വെളിച്ചവും രാജീവ് കീഴറ ശബ്ദ നിയന്ത്രണവും സംഗീതം സതീഷ് കണ്ണൂരും നല്‍കി. രംഗപടമൊരുക്കിയത് റെജി പുത്തൂര്‍.
മസ്‌കറ്റിലെ നാടക വേദിയില്‍ സജീവമാണ് കേരള വിഭാഗം.