Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല ദമാമിലെത്തി

ദമാം വിമാനത്താവളത്തിൽ ഒ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡണ്ട് അഹമ്മദ് പുളിക്കൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ബൊക്കെ നൽകി സ്വീകരിക്കുന്നു

ദമാം- ദമാം ഒ ഐ സി സി സംഘടിപ്പിക്കുന്ന ഗാന്ധിയുടെ നൂറ്റിയമ്പതാം വാർഷികാഘോഷ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദമാമിൽ എത്തി. ഇന്ന് പുലർച്ചെ മൂന്നു മണിക്ക് കിംഗ് ഫഹദ്  ഇൻറ്റർ നാഷണൽ  എയർപോർട്ടിൽ  എത്തിയ  നേതാവിന്   ഒ ഐ സി സി ദമാം റീജിണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ  ഗംഭീര സ്വീകരണം  നൽകി. ഓ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡൻറ്റ്  അഹമ്മദ്  പുളിക്കൽ, റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല , ഒ ഐ സി സി നാഷണൽ  പ്രസിഡന്‍റ്  പി..എം നജീബ്  എന്നിവർ ബൊക്ക  നൽകി സ്വീകരിച്ചു.  ഒ ഐ സി സി പ്രവർത്തകരും പ്രതിപക്ഷ നേതാവിനെ  സ്വീകരിക്കാനായി  എയർപോർട്ടിൽ എത്തിയിരുന്നു .രണ്ട്  ദിവസത്തെ  സന്ദർശനത്തിനായി ദമാമിലെത്തിയ   രമേഷ്  ചെന്നിത്തല ഇന്ന് വൈകുന്നേരം  മാധ്യമ പ്രവർത്തകരെ കാണും.നാളെ  ഒ ഐ സി സി ദമാം റീജിണൽ കമ്മറ്റി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും .ഇന്നും  നാളെയുമായി  വിവിധ സംഘടനാ പ്രതിനിധികൾ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തുമെന്നും   നേതാക്കൾ അറിയിച്ചു.  

Latest News