Sorry, you need to enable JavaScript to visit this website.

ദേശീയ പതാകയുടെ നിറങ്ങളില്‍ ഏഴ് വരകള്‍, യു.എ.ഇക്ക് പുതിയ ലോഗോ

ദുബായ്- യു.എ.ഇക്ക് ഇനി പുതിയ ലോഗോ. അടുത്ത അമ്പത് വര്‍ഷത്തേക്ക് യു.എ.ഇയെ പ്രതിനിധീകരിക്കുന്ന ലോഗോ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അവതരിപ്പിച്ചു.
ലോഗോ തിരഞ്ഞെടുക്കാന്‍ പൊതുജനങ്ങള്‍ക്കും ഓണ്‍ലൈന്‍ വോട്ടിംഗിനുള്ള അവസരമുണ്ടായിരുന്നു. ഒരു കോടിയോളം ആളുകളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 49 എമിറാത്തി കലാകാരന്മാര്‍ ചേര്‍ന്ന് രൂപം നല്‍കിയ ലോഗോകളില്‍ മൂന്നെണ്ണമാണ് അവസാനഘട്ടത്തിലെത്തിയത്. ഇതില്‍നിന്നും ദേശീയ പതാകയുടെ നിറങ്ങളിലുള്ള ഏഴ് വരയുള്ള ലോഗോ ആണ് തെരഞ്ഞെടുത്തത്.
ഓരോ വോട്ടിനും ഓരോ മരം നടുമെന്നും ദുബായ് ഭരണാധികാരി പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം രാജ്യത്ത് ഒരു കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് ലോഗോ അവതരിപ്പിച്ചുകൊണ്ട് ദുബായ് ഭരണാധികാരി വ്യക്തമാക്കി.

 

Latest News